Thursday, 15 October 2015

കോട്ടയത്ത് പുതിയ വിമാനത്താവള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാർ



 

ന്യൂഡല്‍ഹി: കേരളത്തില്‍ പുതിയ വിമാനത്താവള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തില്‍ പെരുവയിലാണ് പുതിയ പദ്ധതിക്കുള്ള സ്ഥലം പിടിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ അധീനതയിലുള്ള പ്രദേശത്തു പദ്ധതിക്ക് വേണ്ടിയുള്ള സര്‍വ്വേ പൂര്‍ത്തിയായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മധ്യകേരളത്തിന്‍റെ ഉന്നമനത്തിനു ഉതകുന്ന വിധത്തിലുള്ള സമഗ്രമായ തയ്യാറെടുപ്പുകളോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.    വരുന്നസാന്പത്തിക വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവള പദ്ധതികളുടെ പട്ടികയില്‍ പെരുവ  വിമാനത്താവളവും ഉള്‍പ്പെടുത്തിയതായി 2015, 2016 ലെ സാന്പത്തിക സര്‍വെ റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ സംസ്ഥാന ബിജെപി ഘടകം സ്വീകരിച്ചിട്ടുള്ള വിമാനത്താവള വിരുദ്ധ നിലപാടിനെ കേന്ദ്ര സര്‍ക്കാര്‍ തള്ളിയതായി കണക്കാക്കാം.
പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ പട്ടികയിലാണ് പെരുവ വിമാനത്താവളവും ഇടം പിടിച്ചിട്ടുള്ളത്. കണ്ണൂര്‍, ഗോവയിലെ മോപ്പ,മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി , നവി മുബൈ എന്നിവിടങ്ങളിലെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളുടെ കൂടെ പെരുവയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വ്യോമയാനത്തെ കുറിച്ച് പരാമര്‍ശിക്കുന്പോഴാണ് രാജ്യത്തെ വിദൂര പ്രദേശങ്ങളില്‍ വിമാനത്താവളങ്ങള്‍ വേണമെന്ന അഭിപ്രായം സാന്പത്തിക സര്‍വെ റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്.
യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് ഗതാഗതത്തിലുമുള്ള വര്‍ദ്ധനയെ അടിസ്ഥാനമാക്കിയാണ് പുതിയ പദ്ധതികളെ കുറിച്ച് പരാമര്‍ശിക്കുന്നത്. സ്ഥലമെടുപ്പ് പോലുള്ള എതിര്‍പ്പുകള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലാത്തത് കൊണ്ട് തന്നെ ഈ പദ്ധതി അതിവേഗം തീര്‍ക്കാനാകും എന്ന് കരുതാം.